ജില്ലയിലെ നിർദിഷ്ട വിമാനത്താവളത്തിനായി പരിഗണിക്കുന്ന മൂന്നു സ്ഥലങ്ങൾ സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.കുമ്പഴ, കോന്നി-കല്ലേലി, ളാഹ എന്നീ തോട്ടങ്ങളാണ് ജില്ലയിൽ നിന്ന് പദ്ധതിക്കായി പരിഗണിക്കുന്നത്. സർക്കാരിന്റെ തീരുമാനം ഏതാനും ദിവസങ്ങൾക്കകം ഉണ്ടാകുമെന്നറിയുന്നു.
മൂന്നു സ്ഥലങ്ങളെയും അനുയോജ്യതയുടെ അടിസ്ഥാനത്തിൽ റാങ്കിങ് നടത്തിയിട്ടുണ്ട്.
വിമാനത്താവള നിർമാണം സംബന്ധിച്ച സാങ്കേതിക നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. മൂന്നു സ്ഥലങ്ങളുടെയും വിശദംശങ്ങളാണ് ആദ്യ ഘട്ടത്തിൽ നൽകിയത് പരിഗണിക്കുന്ന മൂന്നു സ്ഥലങ്ങളും ഹാരിസൺ മലയാളം കമ്പനിയുടെയാണ്. ഉടമസ്ഥാവകാശം സംബന്ധിച്ചു സർക്കാരുമായി പല കേസുകളും കോടതിയിലുണ്ട്.
പുതിയ വിമാനത്താവളത്തിനു അനുമതി ലഭിക്കാൻ ഒട്ടേറെ നിബന്ധങ്ങൾ പാലിക്കേണ്ടതുണ്ട്. അവ കൂടി പരിഗണിച്ചേ സ്ഥലം അന്തിമമായി തീരുമാനിക്കാനാവു. തിരുവനന്തപുരം, നെടുമ്പാശ്ശേരി എന്നീ രാജ്യാന്തര വിമാനത്താവളങ്ങൾക്ക് ഇടയിലാണ് പുതിയത് പരിഗണിക്കുന്നത്. മറ്റു വിമാനത്താവളങ്ങളുമായി 100 കിലോമീറ്ററെങ്കിലും ആകാശദൂരം പുതിയ സ്ഥലത്തേക്ക് ഉണ്ടാവണമെന്നതാണ് പ്രധാന വ്യവസ്ഥ. പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങൾ മൂന്നു സ്ഥലങ്ങൾക്കും ഉണ്ടാകാനിടയില്ലെന്നാണു വിദഗ്ദ്ധരുടെ നിഗമനം .
ശബരിമല തീർത്ഥാടകർക്കും മധ്യതിരുവിതാംകൂറിലെ പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിൽ പദ്ധതി ആസൂത്രണം എന്നതാണ് സർക്കാരിനു മുന്നിലുള്ള വെല്ലുവിളി.