ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. കളിക്കളത്തിലെ പരമ്പരാഗത വൈരികൾ നേർക്കുനേർ എത്തുമ്പോൾ മുൻതൂക്കം ഇന്ത്യക്കാണ്. താരങ്ങളുടെ ഫോമും ടീമിലെ ഒത്തിണക്കവുമാണ് പ്രധാനകാരണങ്ങൾ.
ശ്രീലങ്കയോട് തോറ്റുവെന്നത് ശരിതന്നെ. എന്നിട്ടും ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടേത് ആധികാരിക കുതിപ്പായിരുന്നു.
പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും തോൽപ്പിച്ചത് അനായാസം. ഓപ്പണർമാർ ഉജ്ജ്വല ഫോമിലാണ്. നാലുകളികളിൽ ധവാൻ അടിച്ചുകൂട്ടിയത് ഒരു സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയുമടക്കം 317 റൺസ്. രോഹിത്തിനുമുണ്ട് ഒരു സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയും. ഇതുവരെ ആകെയടിച്ചത് 304 റൺസ്. ആരെങ്കിലുമൊരാൾ നന്നായി കളിക്കും എന്ന പതിവുമാറ്റി മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി ഇരുവരും. ശേഷമെത്തുന്ന കൊഹ്ലിയാകട്ടെ ആസ്വദിച്ച് കളിക്കുന്നു. നാല് ഇന്നിംഗ്സുകളിൽ മൂന്നിലും നോട്ടൗട്ട്. മൂന്നിലും 75 ലേറെ റൺസും. യുവരാജും ധോണിയും കേദാർ ജാദവുമടങ്ങുന്ന മധ്യനിരയ്ക്ക് അവസരം പോലും കിട്ടുന്നില്ല.
അവസാന ഓവറുകൾ കൈകാര്യം ചെയ്യാൻ ഹർദിക് പാണ്ഡ്യയുണ്ട്. ജഡേജയും അശ്വിനും മറ്റ് ഓൾറൗണ്ടർമാർ. ബൗളർമാരും മോശമാക്കിയില്ല. ഭുവിയും ബൂംമ്രയും വ്യത്യസ്തതയോടെ പന്തെറിയുന്നു. അശ്വിൻ തിരിച്ചെത്തിയതോടെ സ്പിന്നിലെ പ്രശ്നങ്ങൾക്കും പരിഹാരമായി. ചുരുക്കത്തിൽ മികവിൻറെ ഉയരങ്ങളിലാണ് ടീം ഇന്ത്യ. പോരെങ്കിൽ ആദ്യമത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ചുവിട്ടെന്ന ആത്മവിശ്വാസവും കൂട്ടിനുണ്ട്. നിലവിലെ സാഹചര്യത്തിൽ ഫൈനലിൽ മുൻതൂക്കം ഇന്ത്യക്കുതന്നെ.